KeralaKozhikodeLatest

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം

“Manju”

ശ്രീജ.എസ്

കൊച്ചി: നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കിയാണ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കാറ്റഗറി-3 ലൈറ്റിങ് സഹായിക്കും. എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് എന്ന റണ്‍വെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വെയ്ക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിര്‍വഹിച്ചത്.

Related Articles

Back to top button