KeralaLatest

വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർരും മാതൃജ്യോതിയിൽ ഉൾപ്പെടും

“Manju”

 

ബിന്ദുലാല്‍ ശാന്തിഗിരി ന്യൂസ്, തൃശ്ശൂര്‍

ഇനി വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്കും കാഴ്ച പരിമിതിയുള്ള അമ്മമാരുടെ ധനസഹായ പദ്ധതിയായിരുന്ന മാതൃജ്യോതിയിൽ ഇനി കുഞ്ഞുങ്ങളെ വളർത്താൻ വിവിധതരം വെല്ലുവിളികൾ നേരിടുന്ന എല്ലാ അമ്മമാരും ഉൾപ്പെടും. ഇതിനായി സാമൂഹ്യനീതി വകുപ്പ് 12 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ശാരീരിക-മാനസിക വെല്ലുവിളി കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുള്ള അമ്മമാർക്കാണ് ഇതിന്റെ ഫലം ലഭിക്കുക. മാസം 2000 രൂപയാണ് സഹായമായി ലഭിക്കുക. കുഞ്ഞു പിറന്ന് മൂന്ന് മാസത്തിനകം അപേക്ഷിക്കുന്നവർക്ക് 24 മാസത്തെ ആനുകൂല്യം ലഭിക്കും.
മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുത്തുന്നവർക്ക്, അപേക്ഷിക്കുന്നത് മുതൽ കുട്ടിക്ക് രണ്ടു വയസ്സു ആകുന്നതുവരെ ആനുകൂല്യം അനുവദിക്കും.

Related Articles

Back to top button