KeralaLatestThiruvananthapuram
ചെണ്ടകൊട്ടി പ്രതിഷേധം

ജ്യോതിനാഥ് കെ പി
മാണിക്കൽ :മാണിക്കൽ പഞ്ചായത്തിലെ പൂലന്തറ വാർഡിൽപ്പെട്ട ജനവാസകേന്ദ്രത്തിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി ആരംഭിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ യുവാക്കൾ ചെണ്ട കൊട്ടി പ്രതിഷേധ ജാഥ നടത്തി. പൂലന്തറ ജംഗ്ഷൻ മുതൽ കോലിയക്കോട് ജംഗ്ഷൻ വരെ നടന്ന ജാഥ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നതെങ്കിലും ഒരു കിലോമീറ്റർ ദൂരത്തിൽ പ്പെട്ട താമസക്കാർ വീട്ടുമുറ്റങ്ങളിൽ നിന്നും അഭിവാദ്യമർപ്പിച്ചു. .പ്രമുഖ പരിസ്ഥിതി പ്രവർത്തനകനും ഗ്രീൻ കെയർ കേരള ജനറൽ സെക്രെട്ടറിയുമായ കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കോലിയക്കോട് വാർഡ് മെമ്പർ മഹീന്ദ്രൻ, ആക്ഷൻ കൗൺസിൽ ചെയർമാൻ പൂലന്തറ ടി മണികണ്ഠൻ, കോലിയക്കോട് ജയൻ, പരിസ്ഥിതി പ്രവർത്തകൻ സതീശൻ പിച്ചിമംഗലം എന്നിവർ സംസാരിച്ചു. വൈകുന്നേരം 7.30 ന് പ്രതിഷേധ ജാഥ സമാപിച്ചു