IndiaInternationalLatest

ചൈനീസ് വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന, ഉറച്ച നിലപാടുമായി ഇന്ത്യന്‍ ആരോഗ്യ ശാസ്ത്രജ്ഞ

“Manju”

ശ്രീജ.എസ്

ലണ്ടന്‍: ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉറവിടത്തെ ചൊല്ലി ചൈനയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ചൈനയുടെ സമ്മര്‍ദത്തിന് അടിമപ്പെട്ട് വിഷയത്തില്‍ കാര്യമായ അന്വേഷണത്തിന് ലോകാരോഗ്യസംഘടന മുതിര്‍ന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് സംഘടനയ്ക്കുള്ള സാമ്പത്തികസഹായം പോലും അമേരിക്ക ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോകരാജ്യങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തു വന്നതോടെ കൊറോണ വൈറസിന്റെ ഉറവിടം തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്‌ഒ. അതിനാകട്ടെ, ചുക്കാന്‍ ചിടിക്കുന്നത് ഇന്ത്യന്‍ ആരോഗ്യ ശാസ്ത്രജ്ഞയും.

ലോകത്താകമാനം അഞ്ച് ലക്ഷത്തില്‍ പരം ആളുകളുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ വൈറസ് ബാധയുടെ ഉറവിടത്തെ സംബന്ധിച്ച്‌ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. സൗമ്യ സ്വാമിനാഥന്‍ ശിശുരോഗ വിദഗ്ദ്ധയും ക്ഷയത്തിന് പ്രത്യേക ശ്രദ്ധ കൊടുത്ത ക്ലിനിക്കല്‍ ശാസ്ത്രജ്ഞയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പിലെ സെക്രട്ടറിയും ഭാരത വൈദ്യ ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലുമാണ്. ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്ന എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ് സൗമ്യ.

രോഗ വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരില്‍ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കൊവിഡ് വ്യാപനം ആരംഭിച്ച്‌ ആറ് മാസം കഴിയുമ്പോഴാണ് സമ്മര്‍ദം താങ്ങാനാവതെ ലോകാരോഗ്യ സംഘടന അന്വേഷണത്തിനായി ചൈനയിലേക്ക് പുറപ്പെടുന്നത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ചൈനക്ക് വീഴ്ച പറ്റിയതായും ആഗോള തലത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ ചൈന അലംഭാവം കാട്ടിയെന്നും വ്യക്തമായിരുന്നു. ലോകാരോഗ്യ സംഘടനയും ചൈനയും വിഷയത്തില്‍ ഒത്തു കളിക്കുകയാണെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായിരിക്കുന്നത്.

Related Articles

Back to top button