IndiaLatest

കോവിഡ് പ്രതിരോധിക്കാന്‍ സ്വര്‍ണമാസ്ക് ധരിച്ച് യുവാവ് .

“Manju”

ശ്രീജ.എസ്

 

പുണെ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതോടെ സ്വർണത്തിന്റെ മാസ്ക് ധരിച്ച് യുവാവ്. പുണെയിലെ ശങ്കർ കുരഡെ എന്ന യുവാവാണ് 2.89 ലക്ഷം വില വരുന്ന സ്വർണമാസ്ക് സ്വന്തമാക്കിയത്.

ഇത് ചെറിയ ദ്വാരങ്ങൾ ഉള്ള വളരെ കനം കുറഞ്ഞ മാസ്കാണ്. അതിനാൽ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടില്ല. ഈ മാസ്ക് ധരിച്ചതുകൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന് ഉറപ്പില്ലെന്ന് ശങ്കർ പറയുന്നു. പൊതുവേ സ്വർണാഭരണങ്ങളോട് മമതയുള്ള കൂട്ടത്തിലാണ് ശങ്കർ. സാമൂഹിക മാധ്യമത്തിൽ ഒരാൾ വെള്ളിയിൽ തീർത്ത മാസ്ക് ധരിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സ്വർണമാസ്ക് സ്വന്തമാക്കണമെന്ന് ശങ്കറിന് തോന്നിയത്.

Related Articles

Back to top button