KeralaLatest

കേരളം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം : ഐഎംഎ‌

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്‍റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മൂന്നു കാരണങ്ങളാലാണ് സമൂഹ വ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തിരിച്ചറിയാന്‍ പരിശോധനാരീതി മാറുന്നു, ആന്റിജന്‍, ക്ലിയ ടെസ്റ്റുകള്‍ വ്യാപിപ്പിക്കും

കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടര്‍മാര്‍ രോഗികളായത് ഉദാഹരണം. കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കോവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച്‌ രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

ജനങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിതെന്ന് ഐഎംഎ ഓര്‍മപ്പെടുത്തുന്നു. വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തില്‍. നല്‍കിയ ഇളവുകള്‍ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളില്‍ പലരും. അവരില്‍ ഉത്തരവാദിത്തം വരണമെങ്കില്‍ നിയന്ത്രണം ശക്തമാക്കണം.

പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആള്‍ക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. നിയന്ത്രണത്തോടൊപ്പം ജനങ്ങള്‍ ഉത്തരവാദിത്തം കാട്ടിയാല്‍ മാത്രമേ പ്രതിസന്ധിയെ മറികടക്കാനാകൂവെന്നും ഐഎംഎ വ്യക്തമാക്കി.

Related Articles

Back to top button