InternationalLatest

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ പരീക്ഷണം ലോകാരോഗ്യ സംഘടന നിര്‍ത്തുന്നു

“Manju”

ശ്രീജ.എസ്

ജനീവ : കൊവിഡ് മരണനിരക്കില്‍ കുറവില്ലാത്തതിനാല്‍ ഹൈഡ്രോക്‌സി ക്ലോറോക്വീന്റെ പരീക്ഷണം നിര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ). ലോപിനാവിര്‍,റിട്ടോനാവിര്‍ എന്നിവയുടെ പരീക്ഷണവും നിര്‍ത്തുന്നതായി സംഘടന അറിയച്ചു.

പരീക്ഷണത്തില്‍ ഫലപ്രദമായ പ്രയോജനം ലഭിക്കാത്തതിനാലാണ് നിര്‍ത്തുന്നതെന്നും ഡബ്ല്യു എച്ച്‌ ഒ അറിയിച്ചു. ഹൈഡ്രോക്‌സിക്ലോറക്വീന്‍, റിട്ടറോവിന്‍, ലോപിനാവിര്‍ തുടങ്ങിയ മരുന്നുകള്‍ കൊണ്ട് നടത്തിയ ഇടക്കാല പരീക്ഷണത്തില്‍ കൊവിഡ് രോഗികളുടെ മരണനിരക്ക് കുറക്കുന്നതിന് കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് മാത്രമേ ഈ തീരുമാനം ബാധകമാകു എന്നും മറ്റ് രോഗികളില്‍ ഇത് പരീക്ഷിക്കാവുന്നതാണെന്നും സംഘടന അറിയച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനായി മാര്‍ച്ചിലാണ് ലോകാരോഗ്യസംഘടന ഇടക്കാല പരീക്ഷണം ആരംഭിച്ചത്.

Related Articles

Back to top button