KeralaLatest

നഗരം കോവിഡ് ഭീതിയിൽ: നിയന്ത്രണങ്ങൾ കർശനമാക്കി ഭരണകൂടം

“Manju”

ശൈലേഷ് കുമാർ

കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിൽ കനത്ത ജാഗ്രത പുലർത്തി ജില്ലാ ഭരണകൂടം! പനമ്പിള്ളി നഗർ ഉൾപ്പെടെ കൊച്ചി നഗരസഭയുടെ അഞ്ചു ഡിവിഷനുകളും, ആലുവ നഗരസഭ മാർക്കറ്റും കണ്ടൈന്‍റ്മെന്‍റ് സോണായി. അഞ്ച് ഇടങ്ങളിൽ എക്സിറ്റ്, എൻട്രി പോയിൻ്റുകൾ ഒന്ന് മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉറവിടം അറിയാത്ത ആറു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

പറവൂരിലെ സെമിനാരി വിദ്യാർത്ഥി, വെണ്ണല സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ, പാലാരി വട്ടത്തുള്ള എൽ.ഐ.സി ജീവനക്കാരൻ, തൃക്കാക്കര സ്വദേശിയായ വീട്ടമ്മ, കടവന്ത്ര സ്വദേശിനിയായ നേവി ഉദ്യോഗസ്ഥ, ആലുവയിലെ ഒരു ഒട്ടോക്കാരൻ എന്നിവരുടെ രോഗ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടപടികൾ കൂടുതൽ കർശനമാക്കി. ചമ്പക്കര മാർക്കറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ സാമൂഹ്യ അകലം പാലിക്കാതെയും, മാസ്ക് ധരിക്കാതെയും കൂട്ടം കൂടിയ 20 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. രോഗികളുടെ എണ്ണം കൂടിയാൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.ഇതേ സമയം ജില്ലയിൽ 191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 61 പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വൃത്താന്തങ്ങൾ അറിയിച്ചു.

 

Related Articles

Back to top button