KeralaLatestMalappuram

കുറ്റ്യാടി ചുരംറോഡില്‍ അപകടം തുടര്‍ക്കഥ

“Manju”

 

വടകര : മഴക്കാലമായാല്‍ അപകടങ്ങള്‍ പതിവാകുകയാണ് കുറ്റ്യാടി ചുരം റോഡില്‍. കര്‍ണാടകത്തില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ചരക്കുമായി പോകുന്ന കണ്ടെയ്നറുകളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഇന്നലേയും അപകടമുണ്ടായി. മേലെ പൂതമ്പാറ റേഷന്‍ കടയ്ക്ക് സമീപം നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ രാമനാട്ടുകര സ്വദേശി സുമേഷിനു പരിക്കേറ്റു. മൈസൂരുവില്‍ നിന്നും ഉണ്ടക്കൊപ്രയുമായി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് പൂതമ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.
പന്ത്രണ്ടോളം ഹെയര്‍പിന്‍ വളവുകളുള്ള ചുരം റോഡിന് ഒരിടത്തും ആവശ്യമായ വീതിയില്ല. നാറ്റ്പാക്കിന്റെ സര്‍വേയിലും ഇത് കണ്ടെത്തിയിരുന്നു. ചുരം റോഡ് വീതികൂട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം മുറവിളി ശക്തമാകുമ്പോള്‍ ചില പരിശോധനകള്‍ നടത്തുമെന്നല്ലാതെ മറ്റു നടപടികളൊന്നുമില്ല. എട്ടുമാസംമുമ്പും സര്‍വകക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധനയും അളവും നടന്നിരുന്നു. ചുരം റോഡില്‍ വനത്തിലുള്‍പ്പെടുന്നത് ചുരുങ്ങിയ ഭാഗംമാത്രമാണ്. ബാക്കിയത്രയും സ്വകാര്യവ്യക്തികളുടെ കൈവശഭൂമികളാണ്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button