KeralaLatestMalappuram

പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ച് കലക്ടർ തിങ്കളാഴ്ച്ച തീരുമാനമെടുക്കും

“Manju”

 

മലപ്പുറം: കോവിഡ് വ്യാപനം കൂടിയതോടെയാണ് ഏതാനും പഞ്ചായത്തുകളിൽ നേരത്തേ പ്രഖ്യാപിച്ച ഹോട്സ്പോട്ട് പെ‍ാന്നാനി താലൂക്കിൽ മുഴുവൻ വ്യാപിപ്പിച്ച് ട്രിപ്പിൾ ലോക്ഡൗണായത്. ഇതോടെ ജില്ലാ ഭരണകൂടവും പെ‍ാലീസും നടപടി കടുപ്പിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെല്ലാം പിടിവീണു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ളവ പൂർണമായും അടച്ചു. ഓരോ പഞ്ചായത്തിലും നിശ്ചിത എണ്ണം പലചരക്ക്–പച്ചക്കറി–മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയത്. യഥാസമയം സാധനങ്ങൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടിയെങ്കിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതു തടയാനായി.
നിലവിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കണോ തുടരണോ എന്നതു സംബന്ധിച്ചു തീരുമാനമെടുക്കും മുൻപ് ഓരോ മേഖലയിലെയും നിലവിലെ സ്ഥിതിയും രോഗവ്യാപനം സംബന്ധിച്ച വിവരങ്ങളും കൈമാറാൻ ആരോഗ്യ വകുപ്പിനോടും പെ‍ാലീസിനോടും നിർദേശിച്ചിട്ടുണ്ട്. ഡോക്ടർമാരുമായി നേരിട്ടു സമ്പർക്കമുള്ള ഭൂരിഭാഗം പേർക്കും രോഗമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗണിൽ നേരിയ ഇളവുകൾ വരുത്താനാണു സാധ്യത. അതേസമയം, വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതും പെ‍ാതുഗതാഗതം ആരംഭിക്കുന്നതും വൈകിയേക്കും.

Related Articles

Back to top button