KeralaLatestThiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പരീക്ഷകള്‍ മാറ്റിവച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കേരള സര്‍വകലാശാല തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇവിടങ്ങളില്‍ പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികള്‍ക്കായി പിന്നീട് പ്രത്യേകം പരീക്ഷ നടത്തും. അതേസമയം, കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എം ജി സര്‍വകലാശാല തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷകളും മാറ്റിയതായി സാങ്കേതിക പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളര്‍ അറിയിച്ചു. കേരള ചരിത്ര പൈതൃക മ്യൂസിയത്തില്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അഭിമുഖവും മാറ്റിവച്ചു.

Related Articles

Back to top button