KeralaKollamLatest

കൊല്ലത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാഭരണകൂടം

“Manju”

ശ്രീജ.എസ്

കൊല്ലം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ജനങ്ങള്‍ നേരിട്ട് പരാതിയുമായി എത്തരുതെന്നാണ് നിര്‍ദേശം.

ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ വേണം പരാതികള്‍ സമര്‍പ്പിക്കാന്‍. കണ്ടെയ്ന്‍മെന്റ് സോണിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കുറച്ച്‌ ജീവനക്കാര്‍ മാത്രമേ ഉണ്ടാകാവു എന്നാണ് നിര്‍ദേശം. ജില്ലയിലെ സ്വകാര്യ ആശുപത്രി ഒപികളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട്.

കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്തെ 31 പേരടക്കം 126 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്.

Related Articles

Back to top button