IndiaLatest

ലഡാക്കിലെ മോദിയുടെ മുന്നറിയിപ്പ് ഫലം കണ്ടു

“Manju”

ശ്രീജ.എസ്

ലഡാക്ക്: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്ന ഗല്‍വാന്‍ താഴ് വരയില്‍ നിന്ന് ചൈനീസ് പട്ടാളത്തിന്റെ പിന്മാറ്റം. സംഘര്‍ഷം നടന്ന പെട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സംഘം നിര്‍മിച്ച താത്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കി. തുടര്‍ന്ന് ചൈനീസ് പട്ടാളം രണ്ടു കിലോമീറ്ററോളം പിന്നോട്ട് പോയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ലഡാക്കില്‍ എത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് കൈയേറ്റത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയിന്റുകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറിയത്. എന്നാല്‍, പ്രസ്തുത സ്ഥലങ്ങളില്‍ ഇന്ത്യന്‍ സേന നിരീക്ഷണം തുടരുകയാണ്. പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിനു ശേഷവും ഇരുസൈന്യങ്ങളുടേയും ലഫ്. ജനറല്‍ തല ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. ഇതിലാണ് സംഘര്‍ഷം മേഖലകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറണമെന്ന് ഉറച്ച നിലപാട് ഇന്ത്യ വ്യക്തമാക്കിയത്.

നമ്മുടെ സൈനികര്‍ ഉള്ളപ്പോള്‍ ശത്രുരാജ്യത്തിന്റെ കുടില തന്ത്രങ്ങളൊന്നും വിലപ്പോവില്ല. ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ലഡാക്ക്. സൈന്യത്തിന്റെ പ്രഹരത്തില്‍ ഇവരെല്ലാം ചാമ്പലാകുമെന്നും പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ശക്തി എത്രത്തോളമുണ്ടെന്ന സന്ദേശമാണ് സൈനികരുടെ ധൈര്യത്തിലൂടെ ലോകത്തെ കാണിച്ചു കൊടുക്കുന്നത്. ഓരോ സൈനികന്റേയും ധൈര്യവും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ ഓരോ വീടുകളിലും പ്രതിധ്വനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. സമാധാനം കൊണ്ടുവരാന്‍ ധീരരതയാണ് ആവശ്യം. ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകനന്മയ്ക്കും സമാധാനത്തിനു വേണ്ടിയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും നമ്മള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button