ഇപ്പോഴും നോവായി കലാഭവൻ മണി

ഇപ്പോഴും നോവായി കലാഭവൻ മണി

“Manju”

 

നാടൻ പാട്ടും നാട്ടുതമാശകളുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ കലാഭവൻ മണി വിട പറഞ്ഞപ്പോൾ മലയാളിക്ക് അത് തീരാ നോവായി..മണിയുടെ വിയോഗ വാർത്ത കേട്ടപ്പോഴുണ്ടായ ഞെട്ടലിൽ നിന്നു, ഇന്നും മലയാളികൾ പൂർണമായും മുക്തരായിട്ടില്ല. അദ്ദേഹം പാടിയ പാട്ടുകളും അവതരിപ്പിച്ച പരിപാടികളും അനശ്വരമാക്കിയ അഭിനയ മുഹൂർത്തങ്ങളും നെഞ്ചിലൊരു വിങ്ങലോടെയല്ലാതെ മലയാളികൾക്ക് കണ്ടിരിക്കാനാവില്ല. ‘ഇത്ര പെട്ടെന്ന് പോകേണ്ട ആളായിരുന്നില്ല കലാഭവൻ മണി’ എന്നു പറയാത്ത മലയാളികളുണ്ടാവില്ല. അദ്ദേഹത്തിന്റെ വേർപാടിന്റെ നോവിലും അദ്ദേഹത്തിന്റെ ആരാധികയായ രാജേശ്വരി തരുവാക്കോണം എഴുതി പാടിയ ഒരു ഗാനം കേൾക്കാം

 

Related post