KeralaLatestThiruvananthapuram

കരകുളം ഗ്രാമപഞ്ചായത്ത് അടിയന്തര ജാഗ്രതനിർദ്ദേശം

“Manju”

 

ജ്യോതിനാഥ് കെ പി

കരകുളം: തിരുവനന്തപുരം നഗരസഭ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ രോഗവ്യാപനത്തിന് സാധ്യത ഉള്ളതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായി കരകുളം ഗ്രാമപഞ്ചായത്ത് പോലീസ് ആരോഗ്യവിഭാഗം റവന്യൂ വിഭാഗം എന്നിവർ സംയുക്തമായി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. തട്ടുകടകൾ പൊതു മാർക്കറ്റ് വഴിയോര കച്ചവട ങ്ങൾ എന്നിവ പൂർണമായും ഒരാഴ്ചത്തെക്ക് അടച്ചിടും. പഞ്ചായത്ത് പരിധിയിൽ വരുന്ന വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ എന്നിവ വൈകുന്നേരം 6 മണിക്ക് മുൻപായി അടയ്ക്കും, കടയ്ക്കുള്ളിൽ ഒരു സമയം അഞ്ചു പേരിൽ കൂടുതൽ പാടില്ല. കടയിൽ വരുന്ന അവരുടെ ഫോൺ നമ്പർ സഹിതം രജിസ്റ്റർ സൂക്ഷിക്കുവാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കട ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.
ഓട്ടോ ഡ്രൈവർമാർ സ്റ്റാൻഡിൽ കൂട്ടംകൂടി നിൽക്കരുത്. ഓട്ടോയ്ക്കുള്ളിൽ സാനിറ്റൈസർ മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക. 60 വയസ്സിന് മുകളിൽ ഉള്ളവരും പത്തു വയസ്സിനു താഴെയുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക.

Related Articles

Back to top button