IndiaLatest

സിബിഎസ്‌ഇ പാഠ്യപദ്ധതി കുറയ്ക്കല്‍ ഒരു മാസത്തിനകം

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി കണക്കിലെടുത്ത്, സിബിഎസ്‌ഇയുടെ സിലബസ് വെട്ടിക്കുറയ്ക്കുന്നത് ഒരു മാസത്തിനകം നടപ്പാക്കും. കൊറോണ കാരണം ക്ലാസ്മുറി പഠനം വലിയ തോതില്‍ നഷ്ടപ്പെട്ടതാണ് കാരണം, ചെയര്‍മാന്‍ മനോജ് അഹൂജ പറഞ്ഞു. സിലബസ് യുക്തിസഹമാക്കേണ്ടതുണ്ട്. ധാരാളം പഠന സമയം നമുക്ക് നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ പഠനം തുടങ്ങിയിട്ടും നമുക്കത് നികത്താനായിട്ടില്ല.

സുപ്രധാന ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്. ഇരട്ടിപ്പുള്ളതും പ്രാധാന്യം കുറഞ്ഞതുമായ ഭാഗങ്ങള്‍ ഒഴിവാക്കും. (30 ശതമാനം പാഠ്യപദ്ധതി കുറയ്ക്കുമെന്നാണ് വാര്‍ത്തകള്‍). കുട്ടികളുടെ കഴിവ് അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് സ്‌കൂളുകളോട് നിര്‍ദ്ദേശിക്കും. ക്രമേണ കുട്ടികളെ വിലയിരുത്തുന്ന സമ്പ്രദായത്തില്‍ തന്നെ മാറ്റം വരുത്തും, ക്ലാസ് മുറി പഠന രീതയിലും മാറ്റം വരും.

Related Articles

Back to top button