KeralaLatest

ആലപ്പുഴ; നാല് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഏഴ് പേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു പേര്‍ക്ക് രോഗ മുക്തിയുണ്ട്.

കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസ്സുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഭുവനേശ്വറില്‍ നിന്നും ജൂണ്‍ 11നും അരുണാചല്‍ പ്രദേശില്‍ നിന്നും ജൂണ്‍ എട്ടിനും ഛത്തീസ്ഗഡില്‍ നിന്നും ജൂണ്‍ 12 നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഹൈദരാബാദില്‍ നിന്നും കഴിഞ്ഞ മാസം 30ന് എത്തിയ കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം സ്വദേശിനികളായ യുവതികള്‍. മസ്‌കറ്റില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ 64 വയസ്സുള്ള ചുനക്കര സ്വദേശി, കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് എത്തിയ മുതുകുളം സ്വദേശിയായ യുവാവ്, കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തിയ ദേവികുളങ്ങര സ്വദേശിയായ യുവാവ്, മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ 26ന് എത്തിയ കോട്ടയം സ്വദേശിയായ യുവാവ്, കുവൈറ്റ് നിന്നും ജൂണ്‍ 18ന് എത്തിയ കായംകുളം സ്വദേശിയായ യുവാവ്, സൗദിയില്‍ നിന്നും ജൂണ്‍ 15ന് എത്തിയ 59 വയസ്സുള്ള ദേവികുളങ്ങര സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

യമനില്‍ നിന്നും 25ന് എത്തിയ 46 വയസ്സുള്ള തഴക്കര സ്വദേശിനി, ദുബായില്‍ നിന്നും ജൂണ്‍ 18ന് എത്തിയ ദേവികുളങ്ങര സ്വദേശിയായ യുവാവ്, എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആകെ 206 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കുവൈറ്റില്‍ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ്, കടമ്പൂര്‍, പാലമേല്‍ സ്വദേശികളുടെയും ചെന്നൈയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി എന്നിവര്‍ രോഗവിമുക്തരായി, കൂടാതെ തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ആകെ 187പേര്‍ രോഗമുക്തരായി.

Related Articles

Back to top button