ErnakulamKeralaLatest

ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും

“Manju”

 

എറണാകുളം: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആരോഗ്യ മേഘലയ്ക്ക് ഭീഷണിയായി മഴക്കാല രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഈ സാഹചര്യത്തില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. ശാന്തിഗിരിയുടെ കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ആരംഭിച്ചു.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശ മാനദണ്ഡങ്ങളനുസരിച്ച് ശാന്തിഗിരി ഇമ്യൂണിറ്റി ക്ലിനിക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം ശാന്തിഗിരി ആയുര്‍വ്വേദ&സിദ്ധ ഹോസ്പിറ്റല്‍, ചിറ്റൂര്‍ റോഡ്, എറണാകുളത്ത് ജൂലൈ 08നു ബഹുമാന്യകൃഷി വകുപ്പ് മന്ത്രി ശ്രീ വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വകാര്യ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന ‘”ആയുര്‍ ഷീല്‍ഡ്” പദ്ധതിയുടെ ഭാഗമായിട്ടാണ് ഇമ്യൂണിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. പ്രതിരോധ മരുന്നു വിതരണവും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിക്കുവാന്‍ ശാന്തിഗിരിയുടെ എല്ലാ ജില്ലകളിലുമുള്ള ആശുപത്രികളും ഒ.പി.ക്ലിനിക്കുകളും സജ്ജമായി കഴിഞ്ഞു.
ക്ലിനിക്കിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 8111916007, 9895370246 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Back to top button