ErnakulamInternationalLatest

എച്ച്‌1ബി1 വിസയ്ക്ക് താല്‍ക്കാലിക നിരോധനം

“Manju”

കൊച്ചി:എച്ച്‌1ബി1 വിസയ്ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് ഇന്ത്യന്‍ ഐടി കമ്ബനികള്‍ക്കാണ്.നടപടി മൂലം ഇന്ത്യന്‍ ഐടി കമ്ബനികള്‍ക്ക് 1,200 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.കമ്ബനികളുടെ ലാഭത്തിലും ഇത് പ്രതിഫലിച്ചേക്കും.കൊവിഡ് 19 മൂലം കമ്ബനികളുടെ ലാഭത്തില്‍ ഉണ്ടാകുന്ന ഇടിവിന് പുറമെ ആയിരിക്കും ഇത്. കൊവിഡ് കാരണം സാമ്ബത്തിക പ്രതിസന്ധി എല്ലാ മേഖലകളിലും ഉണ്ട്. പല കമ്ബനികളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും ഉണ്ട്.

ഇന്ത്യന്‍ ഐടി കമ്ബനികളുടെ പ്രധാന കേന്ദ്രമായ യുഎസിലേക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എച്ച്‌1ബി1 വിസയിലുള്ള കുടിയേറ്റം വ്യാപകമായിരുന്നു.എന്നാല്‍ പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിയ്ക്കുന്നതിന്റെ ഭാഗമായി എച്ച്‌1ബി വിസ, എല്‍1 വിസ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. അതേസമയം വിസ പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ബാധകമല്ല.പുതിയതായി വിസ അനുവദിയ്ക്കുന്നതിന് ഇനി മെറിറ്റ് മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടെ യു.എസ് മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും.

Related Articles

Back to top button