KeralaLatest

മംഗലപുരത്ത് ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതി.

“Manju”

ജ്യോതിനാഥ് കെ പി
മംഗലപുരം :
സംസ്ഥാന സർക്കാരും കാര്ഷികവകുപ്പും ചേർന്നു നടപ്പിലാക്കി വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറിc പദ്ധതി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഉത്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി ഓണത്തിന് കഴിക്കാനും അതുവഴി പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടാനും കേരളം മുന്നോട്ട് വച്ച പദ്ധതി വൻ വിജയവും കൃഷിയിലേക്കു ഇറങ്ങിത്തിരിക്കുവാൻ ജനങ്ങളെ പ്രോത്സാപ്പിക്കുകയും ചെയ്ത പദ്ധതി സുഭിക്ഷ കേരളം പദ്ധതിയുടെ വിജയത്തിന്റെ മാതൃകായാണ്.മംഗലപുരം കൃഷി ഭവൻ മുന്നിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമ കാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ, എം. എസ്. ഉദയകുമാരി, സിന്ധു. സി. പി, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ്‌ ലാൽ, കൃഷി അസിസ്റ്റന്റ് ചന്ദ്രബാബു, വി ഇ ഒ ഷമീർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button