InternationalLatest

കൊവിഡ് ബാധിച്ച്‌ മലയാളി സൗദിയില്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. മലപ്പുറം കോട്ടപ്പടി സ്വദേശി തിരിക്കോട്ടില്‍ നജീബ്(55) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ റിയാദിലെ ആശുപത്രിയില്‍ മരിച്ചത്. നാലുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരിക്കോട്ടില്‍ കോയയുടെയും മൈമൂനത്തിന്റെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ജഹാന ഷെറിന്‍, ജസീം, ജാഹിസ്. സഹോദരങ്ങള്‍: ഹമീദ് (റിയാദ്), നസീമ, റജീന. മൃതദേഹം റിയാദില്‍ ഖബറടക്കും

Related Articles

Back to top button