ErnakulamKerala

നിലവിലെ സാഹചര്യത്തിൽ കർക്കിടക ചികിത്സയുടെ പ്രാധാന്യം ഏറുന്നു – മന്ത്രി വി എസ്‌ സുനിൽകുമാർ

“Manju”

https://www.facebook.com/143777112452758/videos/887261201777898

എറണാകുളം : രോഗ ചികിത്സയേക്കാൾ ഉപരിയായി രോഗം വരാതിരിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചികിത്സ ശാസ്ത്രമാണ് ആയുർവേദം എന്ന് മന്ത്രി വി എസ് സുനിൽകുമാർ.
ശാന്തിഗിരി ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ മരുന്നുകളെല്ലാം കൂട്ടിച്ചേർത്തു പ്രത്യേക ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന കർക്കിടക കഞ്ഞി കർക്കിടക മാസത്തിൽ കഴിക്കുന്നത്‌ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനാകും.

കോവിഡ് 19 നു നിലവിൽ മരുന്നുകളില്ലാത്ത സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർ ഷീൽഡ് ക്ലിനിക്കുകൾക്ക് സാധിക്കും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള മരുന്നുകളും ചികിത്സയും ആണ് ഇതുവഴി നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുഷ് ഡിപ്പാർട്ട്മെന്റും സംസ്ഥാന സർക്കാരും, CII, AMAI, AMMOI, AHMA എന്നീ സംഘടനകളും സംയുക്തമായി 8000 ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ നടപ്പിലാക്കാനാണ് പദ്ധതി എന്ന് AHMA സംസ്ഥാന പ്രസിഡന്റ്‌ Dr.വിജയകുമാർ നങ്ങേലി അറിയിച്ചു .
ഇന്നുമുതൽ ശാന്തിഗിരിയുടെ കേരളത്തിനകത്തുള്ള എല്ലാ ഹോസ്പിറ്റലുകളിലും ഔട്ട്ലെറ്റുകളിലും ആയുർ ഷീൽഡ് ക്ലിനിക് പ്രവർത്തിക്കുമെന്ന് ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഓഫീസ് , അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ ജോയ് അറിയിച്ചു. ക്യാപ്റ്റൻ മോഹൻദാസ്, Dr.കിഷോർ, Dr. റിജു, ശ്രീ അഖിൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button