KeralaLatestThiruvananthapuram

ഡോക്ടർക്ക് കോവിഡ്‌ : പനവൂർ പി,ആർ മെഡിക്കൽ സെന്റർ അടച്ചു ജീവനക്കാരെ നിരീക്ഷണത്തിലാക്കി

“Manju”

നെടുമങ്ങാട് : പനവൂർ പി ആർ മെഡിക്കൽ സെൻറർലെ ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികൃതർ ഇന്നലെ വൈകുന്നേരം മെഡിക്കൽ സെൻറർ അടയ്ക്കുകയും അവിടെ ജോലിചെയ്യുന്ന ജീവനക്കാരെ അവിടെത്തന്നെ നിരീക്ഷണത്തിലാക്കി ഇക്കഴിഞ്ഞ ജൂൺ 30 ചൊവ്വാഴ്ച കോവിഡ് പോസിറ്റീവ് ആയ ഡോക്ടർ ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.

ജൂൺ 30ന് ഈ ആശുപത്രിയിൽ വന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. അന്നേദിവസം ആശുപത്രി സന്ദർശിച്ചവർ വാർഡ് മെമ്പറെയോ ആരോഗ്യവകുപ്പിനേയോ അറിയിക്കേണ്ടത് അത്യാവശ്യമാണ്. പനവൂർ പഞ്ചായത്തിലെ കൂടുതലാളുകളും ആശ്രയിക്കുന്നത് ഈ സ്വകാര്യ ആശുപത്രിയെ ആണ്. പനവൂർ നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ്. അനാവശ്യ കാര്യങ്ങൾക്ക് ആരുംതന്നെ പുറത്തിറങ്ങരുത്. പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക

Related Articles

Back to top button