
കാൻപുർ• ഉത്തർപ്രദേശിലെ കാൻപുരിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് കാൻപുരിലേക്കു വരുന്നവഴിയാണ് സംഭവം. അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് മൂന്ന് അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടത്. പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. ഇന്നലെ ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ വച്ചാണ് ദുബെ അറസ്റ്റിലായത്.