KeralaKozhikodeLatest

‍കോവിഡ് 19: പരിശോധനാ ഫലം ഇനി രണ്ട് മണിക്കൂറിനകം

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കോവിഡ് പരിശോധനാ ഫലം രണ്ട് മണിക്കൂറിനകം ലഭിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്ട്രാക്ഷന്‍ സംവിധാനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം വൈറോളജി ലാബിലാണ് ഒരുങ്ങുന്നത്. ആര്‍ടിപിസിആര്‍ മെഷീന്‍ ഉപയോഗിച്ച്‌ ഒരേസമയം 96 സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഫലം അറിയാന്‍ ഏഴ് മണിക്കൂര്‍ സമയവും വേണം.

എന്നാല്‍ ഓട്ടോമാറ്റഡ് എക്‌സ്ട്രാക്ഷന്‍ സംവിധാനത്തില്‍ രണ്ട് മണിക്കൂറിനകം കോവിഡ് പരിശോധനാ ഫലം ലഭ്യമാകും. നിലവിലെ സാമ്പികളുകളുടെ ഇരട്ടിയിലധികം പരിശോധിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ രണ്ട് ദിവസത്തിനകം തന്നെ ഓട്ടോമാറ്റഡ് എക്‌സ്ട്രാക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തും.

Related Articles

Back to top button