KeralaLatestThrissur

തൃശൂർ നിയോജക മണ്ഡലത്തിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നടപ്പാക്കുന്ന കൈനൂർ, കുറുപ്പാൽ തോടുകളുടെ പുനരുദ്ധാരണ പ്രവർത്തന ഉദ്ഘാടനം കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ നിർവഹിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശൂർ നിയോജക മണ്ഡലത്തിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നടപ്പാക്കുന്ന കൈനൂർ, കുറുപ്പാൽ തോടുകളുടെ പുനരുദ്ധാരണ പ്രവർത്തന ഉദ്ഘാടനം കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. കിഴക്കുംപാട്ടുകര ഡിവിഷനിലെ കുണ്ടുപാറ തോട്, കുറിഞ്ചാക്കൽ തോട്, കുറിഞ്ഞിക്കൽ തോട് എന്നീ തോടുകളും ഇതിന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ നബാർഡ് പദ്ധതിയിലൂടെ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാട ശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 9 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. 41.46ലക്ഷം രൂപ വിനിയോഗിച്ചാണ് കൈനൂർ, കുറുപ്പാൽ തോട് നവീകരണപദ്ധതി നടപ്പിലാക്കുന്നത്. കൈനൂർ തോട് 750മീറ്റർ ദൂരത്തിൽ 19.49 ലക്ഷം രൂപക്കും, കുറുപ്പാൽ തോട് 400മീറ്റർ നീളത്തിൽ 21.96ലക്ഷം രൂപ ചിലവഴിച്ചുമാണ് പുനരുദ്ധരിക്കുന്നത.് കൃഷി മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

Related Articles

Back to top button