KeralaLatestThrissur

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (ജൂലൈ 10) 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ജില്ലയിൽ ഇന്ന് (ജൂലൈ 10) 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്. ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (40, പുരുഷൻ), ജൂൺ 15 ന് ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(45, പുരുഷൻ), ജൂൺ 25 ന് ബീഹാറിൽ നിന്ന് വന്ന 23 വയസ്സുള്ള ബീഹാർ സ്വദേശിയായ പുരുഷൻ, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷൻ), ജൂൺ 08 ന് മുംബെയിൽ നിന്ന് വന്ന മാള സ്വദേശി (40, പുരുഷൻ), ജൂലൈ 03 ന് ദുബൈയിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷൻ), ജൂൺ 24 ന് ഇംഗ്ലണ്ടിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (30, പുരുഷൻ), ജൂൺ 23 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), ജൂൺ 23 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ 03 ന് ഖത്തറിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷൻ), ജൂൺ 19 ന് അജ്മനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂൺ 20ന് ഷാർജയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി(31 വയസ്സ്, പുരുഷൻ), 07 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (53, പുരുഷൻ,26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെൺകുഞ്ഞ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. 363 പേർ ഇതുവരെ രോഗമുക്തരായി.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 15984 പേരിൽ 15762 പേർ വീടുകളിലും 222 പേർ ആശുപത്രികളിലുമാണ്.

Related Articles

Back to top button