KeralaLatestThiruvananthapuram

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടു റോഡ് ഭാഗത്ത് നടത്തിയ മാർച്ചിൽ സംഘർഷം

“Manju”

സ്വർണ്ണകടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടു റോഡ് ഭാഗത്ത് നടത്തിയ മാർച്ചിൽ സംഘർഷം, വെട്ടുറോഡിന് സമീപം വച്ച് പോലീസ് തടഞ്ഞു.പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് കടക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു. കെ. പി .സി. സി നിർവ്വാഹക സമതി അംഗം എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ മുട്ടപ്പലം സജിത്ത്, മിഥുൻ. മണ്ഡലം പ്രസിഡന്റ്‌ മാരായ മനോജ്‌, നൗഫൽ കെ. എസ് .യു ജില്ലാ ഭാരവാഹികളായ ശരത്ത്, അനന്തകൃഷ്ണൻ,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സഞ്ജു, ശ്യാം, പുതുവൽ രതീഷ്,ജസീർ എന്നിവർ പങ്കെടുത്തു

Related Articles

Back to top button