KeralaLatestThrissur

അസി. രജിസ്ട്രാർ/സെക്ഷൻ ഓഫീസർ ഒഴിവ്

“Manju”

ബിന്ദുലാൽ തൃശൂർ

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് രജിസ്ട്രാർ/സെക്ഷൻ ഓഫീസർ തസ്തികകളിലേക്ക് കേരളത്തിലെ അംഗീകൃത സർവ്വകലാശാല/സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒരു വർഷത്തിനുള്ളിൽ വിരമിച്ചവർ ആയിരിക്കണം. 2020 ഫെബ്രുവരി ഒമ്പതിലെ വിജ്ഞാപനപ്രകാരം ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. താൽപ്പര്യമുള്ളവർ സർവ്വകലാശാല വെബ്‌സൈറ്റ് www.kuhs.ac.inse Notification/Appointment ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ് പി.ഓ. തൃശൂർ 680596 എന്ന വിലാസത്തിൽ ജൂലൈ 24 നകം അപേക്ഷിക്കണം.

Related Articles

Back to top button