IdukkiKeralaLatest

ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് – 19 പോസിറ്റീവ് സ്ഥിരീകരിച്ചു

“Manju”

 

ഇടുക്കി: ജില്ലയിൽ ഇന്ന് അഞ്ച് പോർക്ക് കോവിഡ്‌ – 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 191 ആയി ഉയർന്നു. 4 പേർ ഇന്ന് രോഗമുക്‌തരായി.

ജില്ലയിൽ ഇന്ന് കോവിഡ് ബാധിതരായവർ

1) 46 വയസ്സുള്ള കാരിക്കോട് സ്വദേശി. അൾജീറിയായിൽ നിന്നും ജൂൺ 18 ന് ഡൽഹിയിലെത്തി 7 ദിവസം നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 26 ന് ഡൽഹിയിൽനിന്നും കൊച്ചിയിലെത്തി ഹോം ക്വാറൻ്റൈനിൽ ആയിരുന്നു.
2) 31 വയസ്സുള്ള മണിയാറൻകുടി സ്വദേശി. ജൂൺ 30 ന് സുഹൃത്തുക്കൾക്കൊപ്പം റാസ് അൽ ഖൈമയിൽനിന്നും കൊച്ചിയിലെത്തി, തുടർന്ന് കാർ മാർഗ്ഗം വാഴത്തോപ്പിൽ വന്ന ശേഷം ഹോം ക്വാറൻ്റൈനിൽ ആയിരുന്നു.
3) 28 വയസ്സുള്ള ചിന്നക്കനാൽ സ്വദേശിനി. ഹൈദരാബാദിൽനിന്നും മെയ് 31 ന് നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ 40 ദിവസങ്ങളിൾ ട്രാവൽ ഹിസ്റ്ററി ഒന്നും ഇല്ല. ചിന്നക്കനാൽ പി. എച്ച്. സി യിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്യുകയായിരുന്നു.
4) ഷാർജയിൽനിന്നും ജൂൺ 28 ന് നാട്ടിലെത്തിയ 40 വയസ്സുള്ള ചക്കുപള്ളം സ്വദേശി. കൊച്ചിയിൽനിന്നും ടാക്‌സി മാർഗ്ഗം ചക്കുപള്ളത്ത് എത്തിയ ശേഷം ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.
5) ജൂൺ 27 ന് അബുദാബിയിൽനിന്ന് നാട്ടിലെത്തിയ 40 വയസ്സുള്ള ചക്കുപള്ളം സ്വദേശിനി. ഹോം ക്വാറൻ്റൈനിൽ ആയിരുന്നു.
ജില്ലയിൽ ഇതുവരെ 93 പേർ രോഗമുക്‌തരായിട്ടുണ്ട്. 98 പേർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു.

ഇന്ന് പരിശോധനക്കയച്ചത് 326 സാമ്പിളുകളാണ്. 469 സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ആശുപത്രി ഐസൊലേഷനിൽ 102 പേരും, ഹോം ക്വാറൻ്റൈനിൽ 5616 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ജില്ലയിൽ ഇന്നുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 13173 പേരിൽ 12065 പേരുടെ ഫലം നെഗറ്റീവ് ആയി സ്ഥിരീകരിച്ചു.

Related Articles

Back to top button