IndiaLatest

ജാര്‍ഖണ്ഡില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

റാഞ്ചി : ജാര്‍ഖണ്ഡിലെ ദുംകെ, ഗിരിദി ജില്ലകളില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃകര്‍ അറിയിച്ചു. മസാലിയ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മക്രാംപൂരിലെ റോഡരികിലെ ഭക്ഷണശാലയില്‍ ലഘുഭക്ഷണം കഴിക്കുന്നതിനിടെയാണ് സോംലാല്‍ ബെസ്ര (30) രാജീവ് ഹാന്‍സ്ഡ (20) എന്നിവര്‍ മിന്നലേറ്റ് മരിച്ചതെന്ന് ദുംകെ സബ് ഡിവിഷണല്‍ ഓഫീസര്‍ മഹേശ്വര്‍ മഹാട്ടോ പറഞ്ഞു. മിന്നലില്‍ പരിക്കേറ്റ ഷോപ്പ് ഉടമ ബബ്ലു ദാസി (27) നെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ദുംകെയില്‍ തന്നെ ഷിക്കരിപാറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്‌ന ഗ്രാമത്തിലാണ് റാഫിക് അന്‍സാരി (30) മിന്നലേറ്റ് മരിച്ചത്. ഗിരിദി ജില്ലയില്‍ നിതേഷ് പണ്ഡിറ്റ് (12), കര്‍ഷകനായ രമേശ് റായ് (35) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button