IndiaLatest

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം

“Manju”

ശ്രീജ.എസ്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ ഉഗ്ര ശബ്ദത്തില്‍ സ്ഫോടനമുണ്ടാവുകയും ഇതേതുടര്‍ന്ന് തീ പടരുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്‍റ്സ് കെട്ടിടത്തിലാണ് തീപ്പിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

Related Articles

Back to top button