KeralaKozhikodeLatest

കോവിഡ് സ്ഥിരീകരിച്ച പേരാമ്പ്ര സ്വദേശിനിയായ ആരോഗ്യ വകുപ്പ് ജീവനക്കാരി പേരാമ്പ്രയിലെ രണ്ട് ബാങ്കുകള്‍ സന്ദര്‍ശിച്ചു

“Manju”

രജിലേഷ് കേരിമഠത്തില്‍

പേരാമ്പ്ര : തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച പേരാമ്പ്ര സ്വദേശിനിയായ ആരോഗ്യ വകുപ്പ് ജീവനക്കാരി പേരാമ്പ്രയിലെ രണ്ട് ബാങ്കുകള്‍ സന്ദര്‍ശിച്ചു. ജൂലൈ നാലിനാണ് ഇവര്‍ നാട്ടിലെത്തുന്നത്. ജൂലൈ 6 ന് മാര്‍ക്കറ്റ് പരിസത്തെ കേരള ഗ്രാമീണ്‍ ബാങ്കിലും ജൂലൈ 7 ന് പേരാമ്പ്ര എസ്. ബി. ഐയും ഇവര്‍ സന്ദര്‍ശിച്ചു.

രണ്ട് ബാങ്കുകളും ഉച്ച സമയത്താണ് സന്ദര്‍ശിച്ചത്. കൂടാതെ സ്വദേശമായ എരവട്ടൂരില്‍ നിന്നും പേരാമ്പ്രയിലേക്ക് രണ്ട് ദിവസങ്ങളിലായി വരാന്‍ ഓട്ടോറിക്ഷ, ജീപ്പ്, ബസ് എന്നീ വാഹനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരിയായ ഇവര്‍ ജൂലൈ നാലിന് എത്തി എട്ടിന് തിരൂരങ്ങാടിയിലേക്ക് തിരിച്ചു. അവിടെ ചികിത്സക്ക് എത്തിയ നാടോടി സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് നടത്തിയ ശ്രവ പരിശോധനയില്‍ പേരാമ്പ്ര സ്വദേശിനിക്കും കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു.

ഇപ്പോള്‍ മഞ്ചേരി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ പട്ടണത്തില്‍ സന്ദര്‍ശനം നടത്തിയ വിവരം അറിഞ്ഞ് ജനങ്ങള്‍ ആശങ്കയിലാണ്. ഇവരുടെ കുടുംബാഗങ്ങള്‍ ആരെല്ലാമായി സമ്പര്‍ക്കം നടത്തി എന്നതും ആശങ്കക്ക് ഇട നല്‍കുന്നു.

പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇന്ന് വൈകിട്ട് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ഇവര്‍ സന്ദര്‍ശിച്ച സമയത്ത് ബാങ്കിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം. ശശീന്ദ്രകുമാര്‍ അറിയിച്ചു.

Related Articles

Back to top button