KeralaLatest

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

“Manju”

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്

മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ,പ്ലേസ്‌മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കു.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷ നൽകാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും.

ഓൺലൈൻ പഠനസൗകര്യമുണ്ട്. ഫോൺ: 8137969292. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, അംബേദ്ക്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673002.

Related Articles

Back to top button