KeralaLatestMalappuram

കോവിഡ് മുൻകരുതൽ ലംഘിച്ചാൽ പൊന്നാനി താലൂക്കിൽ ഇനി പിഴയ്ക്കൊപ്പം പൊലീസ് കേസും

“Manju”

 

മലപ്പുറം: പൊന്നാനി താലൂക്കിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കേസെടുത്ത് പെ‍ാലീസ്. നേരത്തേ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ അടപ്പിച്ച് വിടുകയായിരുന്നു പതിവ്. എന്നാൽ നിയമലംഘനം ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ഇനി മുതൽ കേസെടുത്ത് കോടതിക്കു കൈമാറാനാണ് തീരുമാനം. ഇതോടെ കൂടുതൽ പിഴയും തടവും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
പൊന്നാനി സ്റ്റേഷൻ അടച്ചിട്ടതിനാൽ ഇവിടെ വരുന്ന അടിയന്തര സ്വഭാവമുള്ള കേസുകളെല്ലാം ചങ്ങരംകുളം, പെരുമ്പടപ്പ് സ്റ്റേഷനുകളിലാണ് റജിസ്റ്റർ ചെയ്യുന്നത്. ചങ്ങരംകുളം, പെരുമ്പടപ്പ്, പൊന്നാനി സ്റ്റേഷൻ പരിധിയിൽ നടപടികൾ കർശനമാക്കി രോഗവ്യാപനം തടയുകയാണു ലക്ഷ്യം. പൊന്നാനി സ്റ്റേഷൻ നിലവിൽ അടച്ചിട്ടതിനാൽ ആർവി പാലസ് കേന്ദ്രീകരിച്ച് ആരംഭിച്ച കൺട്രോൾ റൂം വഴിയാണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
സിഐ, എസ്ഐ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ യതിനാൽ താൽക്കാലിക എസ്ഐ ആയി ഷാരൂൺ ചുമതലയേറ്റു. മറ്റു സ്റ്റേഷനുകളിലെ സിഐ, എസ്ഐ എന്നിവരുൾപ്പെട്ട 8 മെ‍‍ാബൈൽ യൂണിറ്റുകളാണ് സജീവമായി രംഗത്തുള്ളത്. ഒപ്പം 23 എംഎസ്പി അംഗങ്ങൾ, 15 ട്രോമാ കെയർ വെ‍ാളന്റിയർമാർ തുടങ്ങിയവരുമുണ്ട്. കാപ്പിരിക്കാട് മുതൽ മിനി പമ്പ വരെയും ചമ്രവട്ടം മുതൽ അംശക്കച്ചേരി വരെയും ഇവർ മുഴുവൻ സമയവും റോന്തുചുറ്റി നിരീക്ഷിച്ചു വരികയാണ്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും പിടികൂടി കേസെടുക്കാനാണു നീക്കം.

Related Articles

Back to top button