KeralaLatest

തദ്ദേശഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സമാന സ്വഭാവമുള്ള അഞ്ചുവകുപ്പുകള്‍ ഏകോപിപ്പിച്ച്‌ തദ്ദേശഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, തദ്ദേശം, ഗ്രാമ-നഗര ആസൂത്രണം എന്നീ വകുപ്പുകളാണ് ഏകോപിപ്പിച്ച്‌ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുക. ഈ വകുപ്പുകളിലെ 30,000-ല്‍പ്പരം ജീവനക്കാര്‍ ഇനി ഒറ്റവകുപ്പിനു കീഴിലാകും.

ധനബില്ല് പാസാക്കാനായി 27ന് നിയമസഭ വിളിച്ച്‌ ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപര്‍ശ ചെയ്യാനും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button