Latest

എംബസി ഓപ്പണ്‍ ഹൗസ് 29ന്

“Manju”

ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന് വ്യാഴാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ 5 മണി വരെ നടക്കും. ഇന്ത്യന്‍ എംബസി പരിസരത്ത് വൈകീട്ട് 3 മുതല്‍ 4 വരെ നേരിട്ടും 4 മുതല്‍ 5 വരെ ടെലിഫോണിലും(00974 5041 1241) സൂം മീറ്റിങ് വഴിയും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും മറ്റ് എംബസി ഉദ്യോഗസ്ഥരും പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കുന്നതായിരിക്കുമെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button