KeralaLatestThiruvananthapuram

പോത്തന്‍കോട് ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

“Manju”

കൃഷ്ണകുമാർ സി

പോത്തൻകോട്:  ജില്ലയിൽ കോവിഡ് കേസുകൾ നിയന്ത്രണാതീതമായി കൂടുന്നതിനാൽ പോത്തൻകോട്ട് കടുത്ത നിയന്ത്രണങ്ങൾ ഇന്നു മുതൽ ഏർപ്പെടുത്തുന്നു. പോലീസും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണിമുതൽ വൈകും നേരം 6 മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.ഹോട്ടലുകൾ വൈകീട്ട് 6 മണിമുതൽ രാത്രി 9 മണിവരെ പാഴ്‌സൽ സർവ്വീസ് മാത്രമേ നടത്താൻ പാടുള്ളു. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല അങ്ങനെ ഉള്ളവ പോലീസ് പിടിച്ചെടുത്ത് ഫൈൻ ഈടാക്കുന്നതായിരിക്കും.

Related Articles

Back to top button