InternationalLatest

ഫിഫ ലോകകപ്പ് 2022 ഖത്തര്‍

“Manju”

ശ്രീജ.എസ്

ദോഹ : ലോകകപ്പ് ആരാധകര്‍ക്ക് നാല് ഗെയിമുകള്‍ ഒരു ദിവസം ടെലിവിഷനില്‍ കാണാന്‍ കഴിയും. 2022ലെ ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ബുധനാഴ്ച ഫിഫ പുറത്തിറക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും. വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്.

ദോഹയിലും പരിസരങ്ങളിലുമുള്ള വേദികള്‍ തമ്മില്‍ താരതമ്യേന കുറഞ്ഞ യാത്രാ ദൂരം ഉള്ളതിനാല്‍, 32 ടീമുകളുടെ ടൂര്‍ണമെന്റിലേക്ക് പോകുന്ന ആരാധകര്‍ക്ക് ഓരോ ദിവസവും ഒന്നിലധികം ഗെയിമുകളില്‍ പങ്കെടുക്കാന്‍ കഴിയും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്പോള്‍ ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക. രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക്(ഇന്ത്യന്‍ സമയം 6.30), മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30ന്), നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കും(ഇന്ത്യന്‍ സമയം 8.30), 10 മണിക്കും(ഇന്ത്യന്‍ സമയം 12.30) ആയിരിക്കും നടക്കുക. സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10(ഇന്ത്യന്‍ സമയം രാത്രി 12.30ന്)ആരംഭിക്കും. ഫൈനലും ലൂസേഴ്‌സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക്(ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

2022 നവംബര്‍ 21ന് 60000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Related Articles

Back to top button