IndiaInternationalLatest

Prime Minister to address High-Level Segment of ECOSOC on 17 July, 2020

“Manju”

ബിന്ദുലാൽ

2020 ജൂലൈ 17 ന് പ്രധാനമന്ത്രി ഇക്കോസോക് ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്യും

ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗത്തിൻ്റെ ഉന്നതതല വിഭാഗത്തിൽ 2020 ജൂലൈ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോർവേ പ്രധാനമന്ത്രിക്കും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ്

പ്രധാനമന്ത്രി സംസാരിക്കുക.

സർക്കാർ, സ്വകാര്യമേഖല, സിവിൽ സൊസൈറ്റി, അക്കാദമിക മേഖലകളിൽ നിന്നുള്ള വിവിധ ഉന്നതതല പ്രതിനിധികളെയാണ് വാർഷിക സമ്മേളത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ” കൊവിഡ്19 ന് ശേഷമുള്ള ബഹുസ്വരത: 75-ാം വാർഷികത്തിൽ നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം ” എന്നതാണ് സമ്മേളന വിഷയം.

മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പരിതസ്ഥിതിക്കും കൊവിഡ്-19 മഹാമാരിക്കും എതിരായി സംഘടിപ്പിക്കുന്ന സമ്മേളനം

ബഹുസ്വരതാവാദത്തിൻ്റെ ഗതി രൂപപ്പെടുത്തുന്ന നിർണായക ശക്തികളെ കേന്ദ്രീകരിക്കുകയും ശക്തമായ നേതൃത്വം, ഫലപ്രദമായ അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പങ്കാളിത്തത്തിന്റെ വിശാലത, ആഗോള പ്രാധാന്യത്തെ വർദ്ധിപ്പിക്കുക എന്നിവയിലൂടെ ആഗോള അജണ്ടക്കുള്ള വഴികൾ ആരായുകയും ചെയ്യും.

2021-22 കാലഘട്ടത്തിൽ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗമായി ജൂൺ 17ന് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ശേഷം വിശാല യുഎൻ സമ്മേളത്തെ അഭിസംബോധന ചെയ്യുന്നതിനു ലഭിച്ച

ആദ്യ അവസരമാണിത്. യുഎൻ സ്ഥാപിതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഇക്കോസോക്കിന്റെ ഉന്നതതല സമ്മേളന വിഷയം, കോവിഡ് -19 ന് ശേഷമുള്ള ലോകത്ത് ‘പരിഷ്കരിച്ച ബഹുസ്വരതാവാദത്തിനു വേണ്ടി ഞങ്ങൾ നിലകൊള്ളുന്നു ‘ എന്ന

ഇന്ത്യയുടെ സുരക്ഷാ കൗൺസിൽ മുൻ‌ഗണനയുമായി ചേർന്നു പോകുന്നതാണ്. അതിൽ ഇക്കോസോക്കിന്റെ ആദ്യ അധ്യക്ഷൻ്റെ (സർ രാമസ്വാമി മുദാലിയാർ, 1946 ) രാജ്യമെന്ന

നിലയിൽ ഇന്ത്യയുടെ പങ്ക് വീണ്ടും ഓർമിപ്പിക്കപ്പെടുകയാണ്. 2016 ജനുവരിയിൽ ഇക്കോസോക്കിന്റെ 70-ാം വാർഷികത്തിൽ പ്രധാനമന്ത്രി വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തിയിരുന്നു.

 

Related Articles

Back to top button