KeralaLatest

കോവിഡ് 19: തിരുവനന്തപുരം സ്ഥിതി വിവരം ഇന്ന് (16.07.2020)

“Manju”

*ഇന്ന് ജില്ലയിൽ പുതുതായി 888 പേർ രോഗനിരീക്ഷണത്തിലായി. 752 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 18,484 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 149 പേരെ പ്രവേശിപ്പിച്ചു. 38 പേരെ ഡിസ്ചാർജ് ചെയ്തു.

* ജില്ലയിൽ ആശുപത്രി കളിൽ 967പേർ നിരീക്ഷണത്തിൽ ഉണ്ട്.

* ഇന്ന് 688 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 436 പരിശോധന ഫലങ്ങൾ ലഭിച്ചു.

* ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,637 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 248 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 38 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,979 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -21,088
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,484
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -967
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,637
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -888

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,696
പരിശോധനയ്ക്കു വിധേയമായവർ -2,958

Related Articles

Back to top button