KeralaLatest

കാര്യവട്ടത്ത് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ നാളെ തുറക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും അനുബന്ധിച്ചുള്ള കോംപ്ലക്സും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ത്ത് തയ്യാറാക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി) നാളെ തുറക്കുമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 750 കിടക്കകള്‍ ആണിവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍ക്ക് പുറമെ നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ക്ലീനിംഗ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനവും 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും ലഭിക്കും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button