KeralaLatestThrissur

പുക പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മോട്ടോര്‍ വാഹന വകുപ്പ്

“Manju”

ശ്രീജ.എസ്

തൃശൂര്‍: കൃത്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്ത പുക പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2017 ഏപ്രില്‍ ഒന്നിന് ശേഷം റജിസ്റ്റര്‍ ചെയ്ത ബിഎസ്-4 വാഹനങ്ങള്‍ക്ക് 12 മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധനാ കേന്ദ്രങ്ങള്‍ നല്‍കേണ്ടത്.എന്നാല്‍ 12 മാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ആറ് മാസത്തെ സര്‍ഫിക്കറ്റുകളാണ് പുക പരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നതെങ്കില്‍ വാഹന ഉടമകള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ബന്ധപ്പെട്ട ആര്‍ ടി ഒ ഓഫീസില്‍ അറിയിക്കണമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button