LatestUncategorized

സ്വര്‍ണ മാസ്കുമായി എല്ലാവരെയും ഞെട്ടിച്ച്‌ ഒരു ബിസിനസുകാരന്‍

“Manju”

സിന്ധുമോള്‍ ആര്‍

കട്ടക്കില്‍ നിന്നുള്ള ഒരു ബിസിനസുകാരന്‍ സ്വര്‍ണ മാസ്കുമായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ മാസ്കാണ് ഇദ്ദേഹത്തിന്റേത്. കട്ടക്കിലെ കേശര്‍പൂര്‍ സ്വദേശിയായ അലോക് മൊഹന്തിയാണ് ഈ ബിസിനസുകാരന്‍.

ചെറുപ്പം മുതല്‍ സ്വര്‍ണത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയായിരുന്നു താനെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം ധരിക്കുക എന്നത് എന്റെ ദൗര്‍ബല്യമാണ്. മൊഹന്തിയുടെ കഴുത്തിലും വിരലുകളിലും നിരവധി സ്വര്‍ണത്തിന്റെ ആഭരണങ്ങളുണ്ട്. ‘കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി ‍ഞാന്‍ സ്ഥിരമായി ഈ ആഭരണങ്ങളെല്ലാം ധരിക്കുന്നുണ്ട്. മറ്റുള്ള വ്യക്തികള്‍ സ്വര്‍ണത്തിന്റെ മാസ്ക് ധരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നിര്‍മ്മിക്കാന്‍ ഞാന്‍‌ ഡിസൈനറോട് ആവശ്യപ്പെട്ടു. മൂന്നരലക്ഷം രൂപ ചെലവഴിച്ച്‌ 22 ദിവസം കൊണ്ടാണ് മാസ്ക് നിര്‍മ്മിച്ചത്. 100 ​ഗ്രാം സ്വര്‍ണ്ണമാണ് ഇതിനായി ഉപയോ​ഗിച്ചത്. മൊഹന്തി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മൊഹന്തി സജീവമാണ്.

Related Articles

Back to top button