KeralaLatest

ഓണ്‍ലൈന്‍ വിതരണം നടപ്പാക്കാനൊരുങ്ങി സപ്ലൈകോ

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: ഓണ്‍ലൈന്‍ വിതരണത്തിന് തയ്യാറായി സപ്ലൈകോ. ആഗസ്റ്റ് മാസത്തോടെ വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ആസ്ഥാനത്താണ് ആദ്യമായി ഓണ്‍ലൈന്‍ വിതരണം നടപ്പാക്കിയത്. സംവിധാനം വിജയകരമായതോടെ ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് സപ്ലൈകോ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകള്‍ വഴി ബന്ധപ്പെട്ടാല്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കുന്ന സംവിധാനമാണിത്. വീടുകളില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചിലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

മൂന്നോളം ആപ്പുകളിലൂടെ സപ്ലൈകോ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രൂപകല്‍പന ചെയ്ത ആപ്പുകളും നിലവിലുള്ള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി ഉപയോഗിക്കും. ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും സപ്ലൈകോ വില്പനശാലകളില്‍ വില്പനക്കായി വയ്ക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ആഗസ്റ്റ് മുതല്‍ ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ നിരക്കില്‍ ഈടാക്കും. ഒരു കമ്പനിയുടെ ഉല്പന്നങ്ങള്‍ മാത്രം പ്രത്യേകം വില്പനക്കായി വയ്ക്കുന്നതിന് പ്രിഫേര്‍ഡ് ഷെല്‍ഫിങ് ഫീസായി 2000 രൂപയും ഈടാക്കും. ഈ ഇനങ്ങളില്‍ 400 കോടി രൂപയുടെ വരുമാനമാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button