KeralaLatest

കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ആരാധകര്‍ക്ക് ഡിസൈന്‍ ചെയ്യാം

“Manju”

ശ്രീജ.എസ്

ഇനി വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളത്തില്‍ ഇറങ്ങുന്നത് നിങ്ങള്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയിലാകാം. ആരാധകര്‍ക്ക് ക്ലബിന്റെ ജേഴ്സി ഡിസൈന്‍ ചെയ്യാന്‍ അവസരം നല്‍കിയിരിക്കുകയാണ് കേരളത്തിന്റെ ഏക ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ക്ലബിന്റെ മൂന്നാം ജേഴ്സി ആകും ആരാധകര്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ പറ്റുക. ഇതിനായി ഡിസൈനുകള്‍ ക്ഷണിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സേവകരെയും ആദരിക്കുന്ന ടീമില്‍ ആകും ജേഴ്സികള്‍ ഡിസൈന്‍ ചെയ്യേണ്ടത്. പച്ച മഞ്ഞ നിറങ്ങളുടെ വകഭേദങ്ങള്‍ ഡിസൈനിനായി ഉപയോഗിക്കാം. ജൂലൈ 17 മുതല്‍ ജൂലൈ 27 വരെയാണ് ജേഴ്സി ഡിസൈനുകള്‍ സമര്‍പ്പിക്കേണ്ട സമയം.

Related Articles

Back to top button