IndiaLatest

യൂണിവേഴ്‌സിറ്റികളിലെ അവസാന വര്‍ഷ പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമനത്തിനെതിരേ ആദിത്യ താക്കറ സുപ്രീംകോടതിയില്‍

“Manju”

ശ്രീജ.എസ്

മുംബൈ : സെപ്തംബറില്‍ കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അവസാന വര്‍ഷ പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി ആദിത്യ താക്കറെ സുപ്രീംകോടതിയെ സമീപിച്ചു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരീക്ഷകളൊക്കെ നേരത്തേ നീട്ടിവെച്ചിരുന്നു. ഭരണകക്ഷിയായ ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പരീക്ഷക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ സുരക്ഷയെ കേന്ദ്രം അവഗണിക്കുകയാണെന്നും യുവസേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ അവരുടെ അധ്യയന വര്‍ഷത്തില്‍ ആകെ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രമോഷന്‍ നല്‍കണം. അവസാന വര്‍ഷ നടത്തുമെന്ന് യുജിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹര്‍ജിയുമായി ആദിത്യ താക്കറെ സുപ്രീംകോടതിയിലെത്തിയത്.

Related Articles

Back to top button