KeralaLatestMalappuram

ഗുരുസ്പർശത്തിൽ കെ പി എസ് ടി എ വിതരണം ചെയ്തത് പഠനോപകരണ കിറ്റുകൾ

“Manju”

മലപ്പുറം : കെ.പി.എസ്.ടി എ സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരം കേരളത്തിലെ മുഴുവൻ ഉപജില്ലകളിലുമായി രണ്ട് കോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയായ ‘ഗുരുസ്പർശം’ പരിപാടിയുടെ ഭാഗമായി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം കിറ്റുകളുടെ വിതരണം നടന്നു .യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി വിതരണം ഉദ്ഘാടനം ചെയ്തു .കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് വി . കെ അജിത് കുമാർ പദ്ധതി വിശദീകരണം നടത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ,പരപ്പനങ്ങാടി,വേങ്ങര എന്നീ ഉപജില്ലകളിലായി പതിനഞ്ച് ലക്ഷം രൂപയുടെ രണ്ടായിരം കിറ്റുകളാണ് വിതരണം ചെയ്തത്. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എ.ജിതേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ കെ.അബ്ദുൽ മജീദ്,കെ.എൽ ഷാജു , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.വി.ജോയ്,ജില്ലാ പ്രസിഡന്റ് ടി.വി.രഘുനാഥ്,സംസ്ഥാന കൗൺസിലർ മനോജ് പി.കെ,ജില്ലാ ജോയിന്റ് സെക്രട്ടറി ജോസഫ് പി.എം,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.ഷറഫുദ്ദീൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷറഫലി എ.വി.,വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ അബ്ദുൽ ലത്തീഫ്,സുഭാഷ്.കെ ,അരവിന്ദൻ,ഉപജില്ലാ സെക്രട്ടറിമാരായ അബ്ദുള്ള എൻ ,സത്യനാഥൻ.സി,ജിനേഷ്.പി,അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button