KannurKeralaLatestMalappuramThiruvananthapuramThrissur

കിംഗ്സ് കോളജ് പഠനം; കൊറോണ മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാള്‍ നീണ്ടു നില്‍ക്കില്ല

“Manju”

സിന്ധുമോള്‍ ആര്‍

കൊറോണ മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം. അസുഖം പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിക്കില്ലെന്നും വാക്സിന്‍ ലഭ്യമായാല്‍ എല്ലാ വര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു.

കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയില്‍ 90 ശതമാനം രോഗികളിലും ആന്റി ബോഡികള്‍ വര്‍ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകള്‍ക്കും രോഗബാധയുടെ സമയത്ത് ആന്റിബോഡി കൂടുതലുണ്ടാവും. എന്നാല്‍, മൂന്ന് മാസങ്ങള്‍ക്കു ശേഷം ഈ ആന്റിബോഡി കേവലം 17 ശതമാനം ആളുകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ചിലരില്‍ തീരെ ആന്റിബോഡികള്‍ ഉണ്ടാവില്ലെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button