IndiaLatestSports

സാബാ കരീമിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

“Manju”

ബിസിസിഐ ജനറല്‍ മാനേജറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ സാബാ കരീമിനോട് രാജിവയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. ഡിസംബര്‍ 2017 മുതല്‍ ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ പദവി വഹിക്കുന്ന സാബാ കരീമിന്‍റെ രാജി സംബന്ധിച്ച്‌ ബിസിസിഐ ഔദ്യോഗിക പ്രസ്താവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും രാജി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച്‌ സാബാ കരീമിന്‍റെ പദ്ധതികളിലുണ്ടായ അതൃപ്തിയാണ് ഇദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട് .കൊറോണ സമയത്ത് ആഭ്യന്തര ക്രിക്കറ്റ് സംബന്ധിച്ച്‌ വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രാജി ആവശ്യപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ് എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button